സിക്സടിയിലെ റെക്കോര്‍ഡ് സ്വന്തമാക്കി ഓയിന്‍ മോര്‍ഗന്‍

ഒരു ഏകദിന ഇന്നിംഗ്സില്‍ 17 സിക്സുകള്‍ നേടി ക്രിസ് ഗെയില്‍, രോഹിത് ശര്‍മ്മ, എബി ഡി വില്ലിയേഴ്സ് എന്നിവരുടെ സംയുക്തമായ പേരിലുള്ള റെക്കോര്‍ഡ് മറികടന്ന് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഇന്ന് 71 പന്തില്‍ നിന്ന് 148 റണ്‍സ് നേടിയ മോര്‍ഗന്റെ പ്രകടനം ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചപ്പോള്‍ വിസ്മൃതിയിലേക്ക് മറഞ്ഞത് മൂന്ന് മികച്ച താരങ്ങളുടെ സിക്സടി റെക്കോര്‍ഡായിരുന്നു. രോഹിത് ഓസ്ട്രേലിയയ്ക്കെതിരെയും ഗെയില്‍ സിംബാബ്‍വേയ്ക്കെതിരെയും എബിഡി വിന്‍ഡീസിനെതിരെയുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെതിരെ 397 റണ്‍സാണ് 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

Previous articleഓഹ് ഓയിന്‍, തീപ്പൊരി ബാറ്റിംഗ് പ്രകടനവുമായി ഇംഗ്ലണ്ട് നായകന്‍, മികച്ച ബാറ്റിംഗുമായി ബൈര്‍സ്റ്റോയും റൂട്ടും
Next articleറഷീദ് ഖാന് നാണക്കേട്, ലോകകപ്പിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനം