ജോഫ്ര അനുദിനം മെച്ചപ്പെട്ടുന്നു

- Advertisement -

ജോഫ്ര ആര്‍ച്ചര്‍ അനുദിനം മെച്ചപ്പെടുകയാണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. താരത്തെ ലോകകപ്പിലേക്ക് തിരഞ്ഞെടുക്കുമ്പോള്‍ ഇംഗ്ലണ്ടിനായി വെറും രണ്ട് മത്സരങ്ങള്‍ മാത്രമേ താരം കളിച്ചിരുന്നുള്ളു. എന്നാല്‍ ടി20 ക്രിക്കറ്റിലും ഈ മത്സരങ്ങളിലുമെല്ലാം താരം പുറത്തെടുത്ത മികവ് താരത്തെ ലോകകപ്പിനു യോഗ്യനാക്കുന്നതിനു പോന്നതായിരുന്നു. ഇന്നലെ വളരെ സ്ലോവായ പിച്ചില്‍ താരം വേഗതയിലും കൃത്യതയിലും പന്തെറിഞ്ഞത് തന്നെ ഏറെ ആകര്‍ഷിച്ചുവെന്നാണ് ഓയിന്‍ മോര്‍ഗന്‍ പറഞ്ഞത്.

ദക്ഷിണാഫ്രിക്കയുടെ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിയുകയായിരുന്നു ഇന്നലെ ജോഫ്ര ആര്‍ച്ചര്‍. ആദ്യം ഹഷിം അംലയെ റിട്ടേര്‍ഡാക്കിയ താരം പിന്നീട് എയ്ഡന്‍ മാര്‍ക്രത്തെയും ഫാഫ് ഡു പ്ലെസിയെയും പുറത്താക്കി. തന്റെ രണ്ടാം സ്പെല്ലിനെത്തിയ താരം അര്‍ദ്ധ ശതകം നേടിയ റാസ്സി വാന്‍ ഡെര്‍ ഡൂസ്സനെയും പുറത്താക്കി തന്റെ ആദ്യ ലോകകപ്പ് മത്സരത്തിലെ വിക്കറ്റ് നേട്ടം മൂന്നാക്കി മാറ്റി.

താരം ഓരോ മത്സരം കഴിയും തോറും പുരോഗമിയ്ക്കുകയാണെന്നാണ് ഇംഗ്ലണ്ട് നായകന്‍ അഭിപ്രായപ്പെട്ടത്. 7 ഓവറില്‍ നിന്ന് 27 റണ്‍സ് വഴങ്ങിയാണ് ജോഫ്ര മൂന്ന് നിര്‍ണ്ണായക ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ നേടിയത്.

Advertisement