മോശം തുടക്കത്തിനു ശേഷം തിരിച്ചുവരവ് നടത്തി ഇന്ത്യ

- Advertisement -

ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എ ടീമിനു ആദ്യ ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടം. 119/3 എന്ന നിലയിലാണ് ഇന്ത്യയുടെ ഉച്ച ഭക്ഷണത്തിനു പിരിയുമ്പോളുള്ള സ്കോര്‍. അന്‍മോല്‍പ്രീത് സിംഗ്(46*), ശ്രീകര്‍ ഭരത്(39*) എന്നിവരാണ് ക്രീസില്‍ അപ്പോള്‍ നിന്നിരുന്നത്. ഇന്ത്യയുടെ തുടക്കം വളരെ മോശമായിരുന്നു. ഓപ്പണര്‍മാര്‍ രണ്ട് പേരും പൂജ്യത്തിനു പുറത്തായപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സാണ് ടീമിനു നേടാനായത്.

അവിടെ നിന്ന് അന്‍മോല്‍പ്രീത് സിംഗ്-സിദ്ദേഷ് ലാഡ് കൂട്ടുകെട്ട് 63 റണ്‍സ് നേടിയെങ്കിലും 32 റണ്‍സ് നേടിയ സിദ്ദേഷിനെ വിശ്വ ഫെര്‍ണാണ്ടോ പുറത്താക്കി. ഉച്ച ഭക്ഷണത്തിനു ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 38 ഓവറുകള്‍ പിന്നിടുമ്പോള്‍ 152/3 എന്ന നിലയിലാണ്. 88 റണ്‍സ് കൂട്ടുകെട്ടുമായി അന്‍മോല്‍പ്രീത് സിംഗ്-ശ്രീകര്‍ ഭരത് കൂട്ടുകെട്ടാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിയ്ക്കുമ്പോള്‍ അന്‍മോല്‍ 64 റണ്‍സും ശ്രീകര്‍ 54 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.

ശ്രീലങ്കയ്ക്കായി ലഹിരു കുമര രണ്ടും വിശ്വ ഫെര്‍ണാണ്ടോ ഒരു വിക്കറ്റും നേടിയിട്ടുണ്ട്.

 

Advertisement