സന്നാഹ മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ, ധവാന് കളിയ്ക്കുന്നു

ന്യൂസിലാണ്ടിനെതിരെയുള്ള ലോകകപ്പ് സന്നാഹ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെുടുത്ത് ഇന്ത്യ. ഇന്ന് ലണ്ടനിലെ കെന്നിംഗ്ടണ്‍ ഓവലില്‍ നടക്കുന്ന മത്സരം ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെ സന്നാഹ മത്സരത്തില്‍ ആദ്യത്തേതാണ്. മേയ് 28നു ബംഗ്ലാദേശാണ് ഇന്ത്യയുടെ രണ്ടാമത്തെ എതിരാളികള്‍. അതേ സമയം പരിശീലനത്തിനിടെ ചില താരങ്ങള്‍ക്ക് പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി മാറിയിട്ടുണ്ട്. വിജയ് ശങ്കറിന്റെ പരിക്ക് താരത്തിനെ ഇന്നത്തെ മത്സരത്തില്‍ നിന്ന് പുറത്താക്കുമ്പോള്‍ പരിക്ക് ഭേദമായി കേധാര്‍ ജാഥവ് ഇന്നും തിരികെ എത്തുന്നില്ല. അതേ സമയം പരിശീലനത്തിനിടെ ഹെല്‍മെറ്റില്‍ പന്ത് കൊണ്ട ധവാന്‍ ഇന്ന് മത്സരിക്കാനിറങ്ങുന്നുണ്ട്.

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി, ലോകേഷ് രാഹുല്‍, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, യൂസുവേന്ദ്ര ചഹാല്‍

ന്യൂസിലാണ്ട്: കോളിന്‍ മണ്‍റോ, മാര്‍ട്ടിന്‍ ഗുപ്ടില്‍, കെയിന്‍ വില്യംസണ്‍, ടോം ബ്ലണ്ടല്‍, റോസ് ടെയിലര്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, ഹെന്‍റി നിക്കോളസ്, ജെയിംസ് നീഷം, മിച്ചല്‍ സാന്റനര്‍, ലോക്കി ഫെര്‍ഗൂസണ്‍, ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ഇഷ് സോധി