ബുംറയെ നേരിടുവാനുള്ള തന്ത്രവുമായി ലാറ

ഇന്ത്യയുടെയും ലോകത്തിലെ തന്നെ മികച്ച ബൗളറായ ജസ്പ്രീത് ബുംറയെ നേരിടുവാനുള്ള തന്ത്രം ബാറ്റ്സ്മാന്മാര്‍ക്ക് ഉപദേശിച്ച് ബ്രയന്‍ ലാറ. താനാണ് താരത്തെ നേരിടുന്നതെങ്കില്‍ സിംഗിള്‍ നേടി സ്ട്രൈക്ക് മാറ്റുവാന്‍ ശ്രമിക്കുമെന്നാണ് ലാറ പറഞ്ഞത്. താരത്തിനു വിക്കറ്റ് നല്‍കാതിരിക്കുവാന്‍ താരത്തെ ഏറ്റവും കുറച്ച് പന്തുകള്‍ നേരിടുകയാണ് ഏറ്റവും മികച്ച നയമെന്നാണ് ലാറ പറഞ്ഞത്. മുത്തയ്യ മുരളീധരന്‍, സുനില്‍ നരൈന്‍ എന്നിവരെ പോലെ തന്നെ സ്കോര്‍ ചെയ്യുവാന്‍ പാടുള്ള താരമാണ് ജസ്പ്രീത് ബുംറ എന്നാണ് ലാറയുടെ അഭിപ്രായം.

ടി20യെ അപേക്ഷിച്ച് സിംഗിളുകള്‍ കൂടുതല്‍ എടുക്കുവാനുള്ള അവസരമുള്ളതിനാല്‍ വെറുതേ ബുംറയെ ആക്രമിക്കുവാന്‍ നോക്കി വിക്കറ്റ് കളയേണ്ടതില്ലെന്നും സ്ട്രൈക്ക് കൈമാറി സമ്മര്‍ദ്ദം ഒഴിവാക്കുക എന്നതാണ് ചെയ്യുവാനുള്ളതെന്നും ലാറ വ്യക്തമാക്കി. ബുംറയുടെ ഓവറില്‍ ആറ് സിംഗിളുകള്‍ നേടുകയാണ് താരത്തിനെതിരെയുള്ള ഏറ്റവും മികച്ച രീതിയെന്ന് ലാറ പറഞ്ഞു.