ഇന്ത്യയെ നേരിടാനിരിക്കെ ബംഗ്ലാദേശിന് കനത്ത തിരിച്ചടി

Photo: Sakeb Subhan
- Advertisement -

നിർണ്ണായക ലോകകപ്പ് മത്സരത്തിൽ ഇന്ത്യയെ നേരിടാനിരിക്കെ ബംഗ്ലാദേശിന് കനത്ത തിരിച്ചടി. ബംഗ്ളദേശ് ബാറ്സ്മാൻ മഹ്മൂദുള്ളക്കേറ്റ പരിക്കാണ് ടീമിന് തിരിച്ചടിയാവുന്നത്. അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിലാണ് മഹ്മദുള്ളക്ക് പരിക്കേറ്റത്. മത്സരത്തിൽ ബംഗ്ളദേശ് അഫ്ഗാനിസ്ഥാനെ 62 റൺസിന്‌ തോൽപ്പിച്ച് സെമി സാധ്യത വർദ്ധിപ്പിച്ചിരുന്നു.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 7 ദിവസം മുതൽ 14 ദിവസം വരെ താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ അടുത്ത ചൊവ്വാഴ്ച നടക്കുന്ന ഇന്ത്യക്കെതിരായ മത്സരത്തിൽ താരം കളിക്കുമോ എന്ന കാര്യം സംശയത്തിലായി.

അഫ്ഗാനിസ്ഥാനെതിരെ മുഷ്‌ഫിക്‌ർ റഹ്മാനുമായി ചേർന്ന് മഹ്മദുള്ള 56 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. മത്സരത്തിൽ താരം 38 പന്തിൽ നിന്ന് 27 റൺസ് നേടുകയും ചെയ്തിരുന്നു. ബാറ്റ് ചെയ്യാൻ ഇറങ്ങി രണ്ട് മൂന്ന് ഓവറുകൾ കഴിഞ്ഞ ഉടനെ തന്നെ മഹ്മദുള്ള വിക്കറ്റുകൾക്കിടയിൽ ഓടാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ബംഗ്ളദേശ് ഫീൽഡിങ്ങിന് ഇറങ്ങിയപ്പോൾ താരം ഫീൽഡ് ചെയ്യാനും വന്നിരുന്നില്ല.

Advertisement