“ലാമ്പാർഡ് ആണ് ചെൽസിക്ക് പറ്റിയ പരിശീലകൻ”

- Advertisement -

ചെൽസി ഇതിഹാസം ഫ്രാങ്ക് ലാമ്പാർഡ് തന്നെയാണ് ചെൽസിക്ക് അനുയോജ്യനായ പരിശീലകൻ എന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ മുൻ ക്യാപ്റ്റൻ കൊമ്പനി. പരിശീലകൻ സാരി സ്ഥാനം ഒഴിഞ്ഞ സ്ഥാനത്തേക്ക് ചെൽസി ലാമ്പാർഡിനെ പരിഗണിക്കുന്നു എന്ന വാർത്തകൾ വരുന്നതിനിടെയാണ് കൊമ്പനിയുടെ പ്രതികരണം. ചെൽസി എത്രയും പെട്ടെന്ന് ലാമ്പാർഡിനെ സ്വന്തമാക്കണം എന്നും കൊമ്പനി പറഞ്ഞു.

താൻ ഒരുപാട് കാര്യ‌ങ്ങൾ പഠിച്ച താരമാണ് ലാമ്പാർഡ്. ലാമ്പർഡ് ചെൽസിക്ക് വേണ്ടി ഉണ്ടായ ആളാണെന്നും കൊമ്പനി പറഞ്ഞു. ഇപ്പോൾ ചാമ്പ്യൻഷിപ്പ് ക്ലബായ ഡെർബിയുടെ പരിശീലകനായ ലാമ്പാർഡ് ക്ലബിന്റെ അനുവാദത്തോടെ ചെൽസിയുമായി ചർച്ചയ്ക്ക് ഒരുങ്ങുകയാണ്. ഉടൻ തന്നെ ലാമ്പാർഡ് ചെൽസി പരിശീലകനായി ചുമതലയേൽക്കും എന്നാണ് കരുതുന്നത്.

Advertisement