ലുകാകു ഇന്റർ മിലാനിലേക്ക് പോകും, സ്ട്രൈക്കർമാർ ഇല്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള ബെൽജിയൻ സ്ട്രൈക്കർ റൊമേലു ലുകാകുവിന്റെ ശ്രമങ്ങൾ ഫലം കാണുന്നതായി റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആണ് ലുകാകു ശ്രമിക്കുന്നത്. ഇന്റർ മിലാനിലേക്കാകും താരം പോവുക എന്നും ലുകാകുവിന്റെ ഏജന്റ് വ്യക്തമാക്കി. ഇന്റർ മിലാനും ലുകാകുവിന്റെ ഏജന്റും തമ്മിൽ അവസാന ഘട്ട ചർച്ചകൾ നടക്കുകയാണ്.

നേരത്തെ ഇറ്റലിയിൽ കളിക്കാൻ ആഗ്രഹമുണ്ട് എന്ന് ലുകാകു തന്നെ പറഞ്ഞിരുന്നു. ഇക്കാർഡിയെ വിറ്റു കൊണ്ട് ലുകാകുവിനെ ക്ലബിന്റെ ഒന്നാം സ്ട്രൈക്കർ ആക്കാൻ ആണ് ഇന്റർ മിലാൻ ആഗ്രഹിക്കുന്നത്. രണ്ട് വർഷം മുമ്പ് മൗറീനോ വൻ തുകയ്ക്ക് ക്ലബിലേക്ക് എത്തിച്ച ലുകാകുവിന് ഇത്ര കാലമായിട്ടും മാഞ്ചസ്റ്ററിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ആയിരുന്നില്ല.

ലുകാകു പോകുന്നതോടെ ഒരു പെർഫെക്ട് നമ്പർ 9 സ്ട്രൈക്കർ ഇല്ലാത്ത അവസ്ഥയിലാകും മാഞ്ചസ്റ്റർ യുണൈറ്റഡ്. റാഷ്ഫോർഡും മാർഷ്യലും സ്ട്രൈക്കറായി കളിക്കും എങ്കിലും ഇരുവരും വൈഡ് പ്ലയേർസ് ആയാണ് തിളങ്ങാറുള്ളത്. ട്രാൻസ്ഫറുകൾ നടത്താൻ ബുദ്ധിമുട്ടുന്ന യുണൈറ്റഡ് ഒരു സ്ട്രൈക്കറെ കൂടെ കണ്ടെത്തെണ്ട ഗതികേടിലാകും ഇതോടെ

Advertisement