സമസ്ത മേഖലയിലും ഇംഗ്ലണ്ട് ഞങ്ങളെ പിന്തള്ളി

- Advertisement -

ക്രിക്കറ്റിന്റെ മൂന്ന് മേഖലങ്ങളിലും ഇംഗ്ലണ്ട് ആധിപത്യം ഉറപ്പിച്ചതാണ് ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ തന്റെ ടീം 104 റണ്‍സിന്റെ തോല്‍വി വഴങ്ങിയതെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. 330-340 റണ്‍സ് വഴങ്ങുമെന്നാണ് കരുതിയതെങ്കിലും 311 റണ്‍സിനു ഇംഗ്ലണ്ടിനെ ചെറുത്ത് നിര്‍ത്തുവാനായത് ടീമിന്റെ തിരിച്ചുവരവായിരുന്നുവെങ്കിലും ബാറ്റിംഗിനിറങ്ങി ആദ്യ 12 ഓവറിനുള്ളില്‍ 3 വിക്കറ്റ് നഷ്ടമായത് ടീമിനു വലിയ തിരിച്ചടിയായി. അവിടെ നിന്ന് പിന്നീട് ടീമിനു കരകയറാനായില്ലെന്നും ഫാഫ് പറഞ്ഞു.

ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയുടെ ശക്തിയും ഗുണമേന്മയും തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ പ്രകടനമെന്നും ഫാഫ് പറഞ്ഞു.

Advertisement