300നു മുകളില്‍ സ്കോര്‍ ചെയ്യാനായത് ഗുണം ചെയ്തു

- Advertisement -

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 300നു മുകളില്‍ സ്കോര്‍ ചെയ്യാനായത് ടീമിനു മാനസികമായി മുന്‍തൂക്കം നല്‍കിയെന്ന് താന്‍ വിശ്വസിയ്ക്കുന്നുവെന്ന് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്. ഇന്നലെ ടീമിനു വേണ്ടി 89 റണ്‍സും രണ്ട് ക്യാച്ചും ഒരു റണ്ണൗട്ടും രണ്ട് വിക്കറ്റും നേടിയ താരം മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതില്‍ തന്നെ ക്യാച്ച് ഓഫ് ദി ടൂര്‍ണ്ണമെന്റ് എന്ന് വിശേഷിപ്പിക്കാവുന്ന ക്യാച്ച് സ്വന്തമാക്കുവാനും താരത്തിനായിരുന്നു.

അവസാന ഓവറുകളില്‍ ശക്തമായ തിരിച്ചുവരവ് ദക്ഷിണാഫ്രിക്ക നടത്തിയെങ്കിലും 300നു മുകളില്‍ സ്കോര്‍ നേടുവാനായത് ടീമിനു ആത്മവിശ്വാസം നല്‍കിയെന്നും ബെന്‍ സ്റ്റോക്സ് വെളിപ്പെടുത്തി. അതിനു ശേഷം ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നുവെന്നും ലോകകപ്പില്‍ ഇത്രയധികം കാണികള്‍ കളി കാണുവാനെത്തിയത് അവിശ്വസനീയമാണെന്നും ഉദ്ഘാടന മത്സരത്തിനെന്ന പോലെ ബാക്കി മത്സരങ്ങളിലും സമാനമായ രീതിയില്‍ കാണികള്‍ എത്തുമെന്ന പ്രതീക്ഷിക്കുന്നുവെന്നും ബെന്‍ സ്റ്റോക്സ് വെളിപ്പെടുത്തി.

Advertisement