2022 ബിര്‍മ്മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിത ടി20 ക്രിക്കറ്റ് ഉള്‍പ്പെടുത്തും

2022 ബിര്‍മ്മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിത ടി20 ക്രിക്കറ്റിനെ ഉള്‍പ്പെടുത്തുമെന്ന വിവരം പുറത്ത് വിട്ട് ഐസിസി. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ഏറെ ശ്രദ്ധേയമായ മത്സരമെന്ന നിലയില്‍ ക്രിക്കറ്റിന്റെ ഉള്‍പ്പെടുത്തല്‍ ഗെയിംസിലേക്ക് ശക്തരായ ടീമിനെ തന്നെയാവും പ്രധാന ടീമുകള്‍ എത്തിക്കുകയെന്നതാണ് ഇപ്പോള‍ത്തെ പ്രതീക്ഷ.

ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലാണ്ട്, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍, ശ്രീലങ്ക, വിന്‍ഡീസ് എന്നീ ടീമുകളുടെ പങ്കെടുക്കല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2022ല്‍ 27 ജൂലൈ മുതല്‍ 7 ഓഗസ്റ്റ് വരെയാണ് ഗെയിംസ് നടക്കുന്നത്.

Previous articleഇന്ത്യൻ U-19 ടീം വനുവാതുവിൽ
Next articleനെയ്മറിന്റെ ജേഴ്സി വിൽക്കുന്നത് പി എസ് ജി നിർത്തി, താരം ക്ലബിന് പുറത്തേക്കു തന്നെ