നെയ്മറിന്റെ ജേഴ്സി വിൽക്കുന്നത് പി എസ് ജി നിർത്തി, താരം ക്ലബിന് പുറത്തേക്കു തന്നെ

ബ്രസീലിയൻ താരമായ നെയ്മർ പി എസ് ജി വിടും എന്നതിന് കൂടുതൽ സൂചനകൾ. നെയ്മറിന്റെ ജേഴ്സി തങ്ങളുടെ സ്റ്റോറിൽ നിന്ന് പി എസ് ജി നീക്കം ചെയ്തു. പി എസ് ജിയുടെ ഔദ്യോഗിക സ്റ്റോറുകൾ നെയ്മറിന്റെ ജേഴ്സി വിൽക്കുന്നത് നിർത്തിവെച്ചു. ഇത് താരം ക്ലബ് വിടുന്നത് കൊണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്ലബ് വിടാൻ താല്പര്യം പ്രകടിപ്പിച്ച നെയ്മർ പി എസ് ജിയുടെ ആദ്യ ലീഗ് മത്സരത്തിൽ കളിച്ചിരുന്നില്ല.

ബാഴ്സലോണയും റയൽ മാഡ്രിഡുമാണ് നെയ്മറിനായി രംഗത്തുള്ളത്. നെയ്മർ ബാഴ്സലോണയിലേക്ക് തന്നെ പോകുമെന്നാണ് കരുതപ്പെടുന്നത്. കൗട്ടീനോയേയും 50 മില്യണോളവുമാണ് പി എസ് ജി നെയ്മാറിന് പകരം ആവശ്യപ്പെടുന്നത്. രണ്ട് വർഷം മുമ്പ് റെക്കോർഡ് തുകയ്ക്ക് ആയിരുന്നു നെയ്മർ പി എസ് ജിയിലേക്ക് എത്തിയത്.

Previous article2022 ബിര്‍മ്മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിത ടി20 ക്രിക്കറ്റ് ഉള്‍പ്പെടുത്തും
Next articleഇന്ററിന്റെ പെരിസിചിനെ ടീമിലെത്തിച്ച് ബയേൺ മ്യൂണിക്ക്