ഇന്ത്യൻ U-19 ടീം വനുവാതുവിൽ

ഒ എഫ് സി യൂത്ത് ഡെവലപ്മെന്റ് ടൂർണമെന്റിൽ പങ്കെടുക്കാനായി ഇന്ത്യൻ അണ്ടർ 19 ടീം വനുവാതുവിൽ എത്തി. ഈ വർഷം അവസാനം നടക്കുന്ന അണ്ടർ 19 എ എഫ് സി ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള ഒരുക്കത്തിന്റെ ഭാഗമയാണ് ഇന്ത്യ ഒ എഫ് സി ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ന്യൂകാലിദോണിയയെയും വനുതുവെയും ആകും ഇന്ത്യ നേരിടുക.

2 മലയാളികൾ ഉൾപ്പെടെ 20 അംഗ ടീമാണ് ഇന്ന് വനുവാതയിൽ വിമാനം ഇറങ്ങിയത്. ഡിഫൻഡറായ മുഹമ്മദ് റാഫിയും മധ്യനിര താരമായ സനൂപ് ചന്ദ്രനുമാണ് അണ്ടർ 19 ടീമിൽ ഇടം നേടിയ മലയാളികൾ. കേരള ബ്ലാസ്റ്റേഴ്സ് താരമാണ് സനൂപ് ചന്ദ്രൻ‌. മുമ്പ് പ്രോഡിജിക്കും, ഡി എസ് കെ ശിവജിയൻസിനും വേണ്ടി കളിച്ചിട്ടുണ്ട്. ഡിഫൻഡറായ മുഹമ്മദ് റാഫി ബെംഗളൂരു എഫ് സിയുടെ താരമാണ്.

ടീം;

GOALKEEPERS: Prabhsukhan Singh Gill, Niraj Kumar, Lalbiakhula Jongte

 

DEFENDERS: Jitendra Singh, Gurkirat Singh, Sumit Rathi, Muhammad Rafi, Akash Mishra, Bikash Yumnam, Thoiba Singh, Hormipam Ruivah

 

MIDFIELDERS: Jeakson Singh, Ninthoi Meetei, Givson Singh, Ricky Shabong, Sanoop Chandran, Ravi Bahadur

 

FORWARDS: Manvir Singh, Vikram Partap Singh, Aman Chetri

 

India’s fixtures in the OFC Youth Development Tournament follow below:

 

 

AUGUST 18: U-19 Vanuatu

 

AUGUST 21: U-19 New Caledonia

 

AUGUST 24: Play-off

Previous articleരവിശാസ്ത്രി ഉള്‍പ്പെടെ ആറ് പേരുടെ ചുരുക്ക പട്ടിക തയ്യാര്‍
Next article2022 ബിര്‍മ്മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിത ടി20 ക്രിക്കറ്റ് ഉള്‍പ്പെടുത്തും