സെമിയില്‍ ഓസ്ട്രേലിയയ്ക്ക് തിരിച്ചടി, അലീസ ഹീലി കളിക്കുക സംശയത്തില്‍

പരിക്ക് അത്ര ഗുരുതരമല്ലെങ്കിലും സെമിയില്‍ ഓസ്ട്രേലിയയ്ക്ക് ഓപ്പണറും വിക്കറ്റ് കീപ്പര്‍ താരവുമായ അലീസ ഹീലിയുടെ സേവനം ലഭിയ്ക്കുമോ എന്ന കാര്യത്തില്‍ സംശയം. ഇന്ത്യയ്ക്കെതിരെയുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ സഹതാരം മെഗാന്‍ ഷട്ടുമായി കൂട്ടിയിടിച്ച താരം പിന്നീട് ഇന്ത്യയ്ക്കെതിരെ ബാറ്റിംഗിനിറങ്ങിയിരുന്നില്ല. ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 19ാം ഓവറിലാണ് സംഭവം അരങ്ങേറുന്നത്.

അരുന്ധതി റെഡ്ഢിയുടെ ക്യാച്ച് പൂര്‍ത്തിയാക്കുവാനായി എത്തിയ ഹീലിയും മെഗാന്‍ ഷട്ടും കൂട്ടിയിടിയ്ക്കുകയാിയരുന്നു. ഹീലിയുടെ തല മെഗാന്‍ ഷട്ടിന്റെ തോളില്‍ ഇടിയ്ക്കുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമില്‍ കളിയ്ക്കുന്ന ഹീലിയുടെ അഭാവത്തില്‍ ഇന്ത്യയുടെ സ്കോര്‍ ചേസ് ചെയ്യാന്‍ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞിരുന്നില്ല.

ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ഓസ്ട്രേലിയ സെമിയില്‍ കടന്നിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കായി 48, 56*, 53 എന്നിങ്ങനെയാണ് ഹീലിയുടെ ബാറ്റിംഗ് ഫോം. ഇന്ത്യയ്ക്കെതിരെ താരം ബാറ്റിംഗിനിറങ്ങിയില്ല.