അൽഫാരോയുടെ എ ടി കെ ലോൺ ഔദ്യോഗികമായി

- Advertisement -

പൂനെ സിറ്റിയുടെ സ്ട്രൈക്കറായ എമിലിയാനോ അൽഫാരോയുടെ എ ടി കെ കൊൽക്കത്തയിലേക്കുള്ള യാത്ര ഔദ്യോഗികമായി. ലോൺ അടിസ്ഥാനത്തിലാണ് അൽഫാരോ പൂനെ വിട്ട് എ ടി കെയിലേക്ക് എത്തിയത് . എ ടി കെ കൊൽക്കത്തയുടെ സ്ട്രൈക്കറായ കാലു ഉചെയ്ക്ക് പരിക്കേറ്റതോടെ സ്ട്രൈക്കർ ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു എ ടി കെ കൊൽക്കത്ത. കാലു ഉചെയ്ക്ക് ജനുവരിയിൽ അല്ലാതെ കളിക്കാൻ കഴിയില്ല എന്ന് ഉറപ്പായിരുന്നു. ഐ എസ് എൽ നൽകിയ പ്രത്യേക അനുമതിയാണ് എ ടി കെയ്ക്ക് ഈ നീക്കം നടത്താൻ സഹായമായത്.

പൂനെ സിറ്റിയിൽ തന്റെ മികവ് ആവർത്തിക്കാൻ കഴിയാതെ കഷ്ടപ്പെടുന്ന അൽഫാരോ എ ടി കെയിൽ എങ്കിലും ഫോമിൽ എത്തുമോ എന്ന് കാണാം. ഒരു ഗോൾ ഈ സീസണിൽ നേടിയ അൽഫാരോ രണ്ട് പെനാൾട്ടികൾ ഈ സീസണിൽ നഷ്ടപ്പെടുത്തിയിട്ടും ഉണ്ട്. അൽഫാരോ ടീം വിടുന്ന ഒഴിവിൽ എ ടി കെ ഇയാൻ ഹ്യൂമിനെ ടീമിൽ എത്തിക്കും.

Advertisement