അകില ധനന്‍ജയ മൂന്നാം ടെസ്റ്റില്‍ കളിക്കില്ല

- Advertisement -

ബൗളിംഗ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ശ്രീലങ്കയുടെ സ്പിന്നര്‍ അകില ധനന്‍ജയ ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ കളിക്കില്ല. ഗോളില്‍ നടന്ന ടെസ്റ്റില്‍ താരത്തിന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും രണ്ടാം ടെസ്റ്റില്‍ താരം കളിയ്ക്കുകയും 6 വിക്കറ്റുകള്‍ നേടുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ട് ചെയ്ത് 14 ദിവസത്തിനകം പരിശോധനകള്‍ക്ക് വിധേയനാകേണ്ടതുണ്ടെന്നുള്ളതിനാലാണ് താരം മൂന്നാം ടെസ്റ്റില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്. ബ്രിസ്ബെയിന്‍ ചെന്ന് പരിശോധനകള്‍ക്ക് വിധേയനാകേണ്ടതിനാല്‍ താരത്തിനു 23നു ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ പങ്കെടുക്കാനാകില്ലെന്ന് ശ്രീലങ്കയുടെ മുഖ്യ കോച്ച് ചന്ദിക ഹുതുരുസിംഗയാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

Advertisement