സൂപ്പര്‍ ഓവറിൽ കളി മാറി!!! വിജയം നേടി വെസ്റ്റിന്‍ഡീസ്

Sports Correspondent

Westindieswomen
Download the Fanport app now!
Appstore Badge
Google Play Badge 1

160 റൺസ് നേടിയ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കൃത്യം 160 റൺസിന് വെസ്റ്റിന്‍ഡീസ് ഓള്‍ഔട്ട് ആയെങ്കിലും സൂപ്പര്‍ ഓവറിൽ കളി മാറിയപ്പോള്‍ തകര്‍പ്പന്‍ വിജയവുമായി വെസ്റ്റിന്‍ഡിസ്. ഡിയാന്‍ഡ്ര ഡോട്ടിനും ഹെയ്‍ലി മാത്യൂസ് ചേര്‍ന്ന് 25 റൺസാണ് സൂപ്പര്‍ ഓവറിൽ നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കാകട്ടെ 17 റൺസ് മാത്രമേ സൂപ്പര്‍ ഓവറിൽ ബാറ്റ് ചെയ്ത് നേടാനായുള്ളു.

സൂനേ ലൂസ് നേടിയ 46 റൺസിന്റെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക 160 റൺസ് നേടിയത്. വിന്‍ഡീസ് ബൗളര്‍മാരെല്ലാം രണ്ട് വീതം വിക്കറ്റാണ് നേടിയത്. എന്നാൽ ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിൽ അയബോംഗ ഖാക നേടിയ അഞ്ച് വിക്കറ്റ് ടീമിനെ മത്സരം സമനിലയിലാക്കുവാന്‍ സഹായിച്ചു. 137/8 എന്ന നിലയിൽ ഒരു ഘട്ടത്തിൽ ദക്ഷിണാഫ്രിക്ക വിജയപ്രതീക്ഷ പുലര്‍ത്തിയെങ്കിലും ചെഡീന്‍ നേഷന്‍(35) ഷക്കീര സെൽമാന്‍(11) കൂട്ടുകെട്ട് ടീമിനെ 158 റൺസ് വരെ എത്തിച്ചു.

മൂന്ന് റൺസ് അലെ ചെഡീനും തൊട്ടടുത്ത ഓവറിൽ സെൽമാനും പുറത്തായതോടെ വിന്‍ഡീസ് വിജയ മോഹങ്ങളും അവിടെ അവസാനിച്ചു. എന്നാൽ സൂപ്പര്‍ ഓവറിൽ കഥ മാറുകയായിരുന്നു.