ഇത് ചരിത്രം!!, ഐഎസ്എല്ലിലെ എക്കാലത്തെയും ടോപ് സ്കോററായി ഒഗ്ബചെ

Jyotish

Ogbeche Hfc
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി ബർതലമോവ് ഒഗ്ബചെ. ഇന്ന് ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഇരട്ട ഗോളുകൾ നേടിയതോടെയാണ് ഒഗ്ബചെ ഈ നേട്ടം സ്വന്തമാക്കിയത്. 70 മത്സരങ്ങളിൽ നിന്നുമായി 49 ഗോളുമായി ഒഗ്ബെചെ ഐ എസ് എല്ലിലെ എക്കാലത്തെയും ടോപ് സ്കോറർ ആയിമാറി. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിന് ശേഷം
ഹൈദരബാദ് എഫ് സിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആയി മാറാനും ഒഗ്ബചെക്ക് സാധിച്ചിരുന്നു.

ഹൈദരാബാദ് എഫ്സിക്ക് വേണ്ടി 14 ഗോളുകൾ താരം അടിച്ച്കൂട്ടി.
നിലവിൽ ഒഗ്ബെചെ ഐ എസ് എല്ലിലെ മൂന്ന് ക്ലബുകളുടെ ടോപ് സ്കോറർ ആണ്. 12 ഗോളുകളുമായി നോർത്ത് ഈസ്റ്റിന്റെയും 15 ഗോളുകളുമായി കേരള ബ്ലാസ്റ്റേഴ്സിന്റെയും ടോപ് സ്കോറർ കൂടിയാണ് ഒഗ്ബെചെ.