രണ്ടാം സ്ഥാനം കിട്ടാൻ ജയിക്കണം!! സഞ്ജുവിന്റെ രാജസ്ഥാൻ ഇന്ന് KKR-നെതിരെ

Newsroom

Picsart 24 05 18 22 57 07 326
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് സീസണിലെ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് ഒന്നാംസ്ഥാനക്കാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ഇന്ന് വിജയിച്ചാൽ രാജസ്ഥാൻ റോയൽസിന് രണ്ടാം സ്ഥാനം ഉറപ്പിക്കാൻ ആകും. അതുകൊണ്ടുതന്നെ രാജസ്ഥാൻ വിജയത്തിന് വേണ്ടി തന്നെ ആകും ഇന്ന് കളിക്കുക

സഞ്ജു 24 05 18 22 57 17 767

ഒന്നാം സ്ഥാനം ഇതിനകം തന്നെ ഉറപ്പിച്ചു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചില മാറ്റങ്ങൾ ഇന്ന് അവരുടെ ടീമിൽ വരുത്താൻ സാധ്യതയുണ്ട്. അതു മുതലെടുത്ത് വിജയിക്കുകയാകും രാജസ്ഥാന്റെ ലക്ഷ്യം. അവസാന 4 മത്സരങ്ങളിലും പരാജയപ്പെട്ട രാജസ്ഥാൻ റോയൽസ് വളരെ മോശം ഫോമിൽ ആണുള്ളത്. പ്ലേ ഓഫ് മുന്നിൽ നിൽക്കെ ഒരു മത്സരം വിജയിച്ച് ഫോമിലേക്ക് തിരികെ വരാൻ ആയിരിക്കും സഞ്ജുവു. സംഘവും ആഗ്രഹിക്കുന്നത്.

അവസാന മത്സരങ്ങളിൽ രാജസ്ഥാൻ ടീമിൻറെ ബാറ്റിംഗ് ബോളിങ്ങും എല്ലാം ഒരുപോലെ പരാജയം ആയിരുന്നു. സീസൺ തുടക്കത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിട്ടപ്പോൾ രാജസ്ഥാൻ റോയൽസിന് വിജയിക്കാനായിരുന്നു. ആ വിജയം എന്നും ആവർത്തിക്കാൻ കഴിയുമെന്ന് രാജസ്ഥാൻ ഫാൻസ് വിശ്വസിക്കുന്നു. ഇന്ന് രാത്രി 7 30നാണ് മത്സരം നടക്കുന്നത്.