കന്നി ടെസ്റ്റ് വിക്കറ്റുമായി സ്നേഹ റാണ, ഇംഗ്ലണ്ടിന് രണ്ടാം വിക്കറ്റ് നഷ്ടം

Engindwomen

ഓപ്പണര്‍ ലൗറന്‍ വിന്‍ഫീൽഡിനെ നഷ്ടമായെങ്കിലും രണ്ടാം സെഷനിൽ ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ ഇംഗ്ലണ്ട് മുന്നോട്ട് നീങ്ങുമെന്ന തോന്നിപ്പിച്ച നിമിഷത്തിൽ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്ത് ഇന്ത്യയുടെ സ്നേഹ റാണ. തന്റെ കന്നി ടെസ്റ്റ് വിക്കറ്റാണ് സ്നേഹ റാണ നേടിയത്.

ബ്രിസ്റ്റോളിൽ ഒന്നാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 162/2 എന്ന നിലയിലാണ്. 71 റൺസാണ് താമി – ഹെത്തര്‍ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്. 66 റൺസാണ് താമിയുടെ സ്കോര്‍. രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ 47 റൺസുമായി ഹീത്തര്‍ നൈറ്റും 11 റൺസ് നേടി നത്താലി സ്കിവറുമാണ് ക്രീസിലുള്ളത്.

Previous articleആഘോഷം അതിരുകടന്നു, അനാടോവിക്കിന് യുവേഫയുടെ വിലക്ക്
Next articleമിറാൻചുക് രക്ഷകനായി, റഷ്യക്ക് ആദ്യ വിജയം