ബൗളിംഗില്‍ ദീപ്തി, ബാറ്റിംഗില്‍ ഷെഫാലി, ഇന്ത്യയ്ക്ക് രണ്ടാം വിജയം

അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ രണ്ടാം മത്സരത്തിലും വിജയം കുറിച്ച് ഇന്ത്യ. ദീപ്തി ശര്‍മ്മയുടെ മികച്ച ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ വിന്‍ഡീസിനെ 103/7 എന്ന സ്കോറിന് ചെറുത്ത് നിര്‍ത്തിയ ശേഷം 9.3 ഓവര്‍ ബാക്കി നില്‍ക്കെ ഇന്ത്യ പത്ത് വിക്കറ്റ് വിജയം നേടുകയായിരുന്നു. ആദ്യ മത്സരത്തിലേത് പോലെ ഷെഫാലി-സ്മൃതി കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയം ഒരുക്കിയത്. ഷെഫാലി 35 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയപ്പോള്‍ സ്മൃതി മന്ഥാന 30 റണ്‍സ് നേടി.

ദീപ്തി ശര്‍മ്മ തന്റെ നാലോവറില്‍ 10 റണ്‍സ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റ് നേടിയത്. വിന്‍ഡീസ് നിരയില്‍ ചെഡീന്‍ നേഷന്‍ 32 റണ്‍സും ഹെയ്‍ലി മാത്യൂസ് 23 റണ്‍സും നേടി.

Previous articleസബ്ബ് ചെയ്തതിൽ രോഷം, കളി തീരും മുമ്പെ റൊണാൾഡോ സ്റ്റേഡിയം വിട്ടു!!
Next articleപിങ്ക് ബോളിൽ പരിശീലനം തുടങ്ങി ഇന്ത്യൻ താരങ്ങൾ