പിങ്ക് ബോളിൽ പരിശീലനം തുടങ്ങി ഇന്ത്യൻ താരങ്ങൾ

ബംഗ്ലാദേശിനെതിരായ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് മുന്നോടിയായി പിങ്ക് ബോളിൽ പരിശീലനം നടത്തി ഇന്ത്യൻ ടെസ്റ്റ് ടീം താരങ്ങൾ. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യൻ ടെസ്റ്റ് ടീം അംഗങ്ങൾ പരിശീലനം നടത്തിയത്. ചേതേശ്വർ പൂജാര, മായങ്ക് അഗർവാൾ, അജിങ്കെ രഹാനെ, രവീന്ദ്ര ജഡേജ, ഹനുമ വിഹാരി, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ തുടങ്ങിയവരാണ് പരിശീലനം നടത്തിയത്. ബംഗ്ളദേശിനെതിരായ ടി20 പരമ്പരയിൽ നിന്ന് വിട്ട് നിൽക്കുന്ന ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഇതുവരെ പരിശീലനം ആരംഭിച്ചിട്ടില്ല.

പല താരങ്ങളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ രാഹുൽ ദ്രാവിഡിന് കീഴിൽ പരിശീലനം നടത്തുന്നുണ്ട്. ബംഗ്ളദേശുമായി നടന്ന ടി20 പരമ്പര കാരണം ടീമിൽ ഉള്ള താരങ്ങൾ പരിശീലനം ആരംഭിച്ചിട്ടില്ല. നവംബർ 22ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെച്ചാണ് ഇന്ത്യയും ബംഗ്ളദേശും തമ്മിലുള്ള ഡേ നൈറ്റ് ടെസ്റ്റ് മത്സരം.

Previous articleബൗളിംഗില്‍ ദീപ്തി, ബാറ്റിംഗില്‍ ഷെഫാലി, ഇന്ത്യയ്ക്ക് രണ്ടാം വിജയം
Next articleടി20യില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച തിരിച്ചുവരവ്