സബ്ബ് ചെയ്തതിൽ രോഷം, കളി തീരും മുമ്പെ റൊണാൾഡോ സ്റ്റേഡിയം വിട്ടു!!

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഈ സീസൺ നല്ല രീതിയിൽ അല്ല പോകുന്നത്. ഗോളടിക്കാൻ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്ന താരത്തെ ഇപ്പോൾ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ആണ് യുവന്റസ് സബ്സ്റ്റിട്യൂട്ട് ചെയ്തത്. ആദ്യ മത്സരത്തിൽ തന്നെ സബ് ചെയ്തപ്പോൾ രോഷാകുലൻ ആയുരുന്ന റൊണാൾഡോ ഇന്നലെ മിലാനെതിരായും തന്നെ സബ്ബ് ചെയ്തപ്പോൾ കടുത്ത രീതിയിൽ പ്രതികരിച്ചു.

സബ് ചെയ്തതിൽ പ്രതിഷേധിച്ച് നേരെ സ്റ്റേഡിയം വിടുകയായിരുന്നു താരം. ടീമംഗങ്ങൾക്ക് കൈ നൽകാനോ പരിശീലകനുനായി സംസാരിക്കാനോ റൊണാൾഡോ നിന്നില്ല. റൊണാൾഡോയ്ക്ക് പകരം എത്തിയ ഡിബാല ഗോളടിച്ച് മത്സരം വിജയിപ്പിക്കുകയും ചെയ്തു. റൊണാൾഡോ ദേഷ്യപ്പെട്ടത് സ്വാഭാവികം മാത്രമാണെന്ന് പരിശീലകൻ സാരി പറഞ്ഞു. എന്നാൽ റൊണാൾഡോയുടെ ഈ പ്രതിഷേധത്തിന് എതിരെ ക്ലബ് നടപടി എടുക്കാൻ സാധ്യതയുണ്ട്.

Previous articleബൗളർമാരാണ് വിജയം നേടി തന്നതെന്ന് രോഹിത് ശർമ്മ
Next articleബൗളിംഗില്‍ ദീപ്തി, ബാറ്റിംഗില്‍ ഷെഫാലി, ഇന്ത്യയ്ക്ക് രണ്ടാം വിജയം