പാക്കിസ്ഥാന്‍ ബഹുദൂരം മുന്നിൽ, രണ്ടാം ഏകദിനവും സ്വന്തമാക്കി

Pakistanwomen

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിലും വിജയം നേടി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ വനിതകള്‍ 253/2 എന്ന കൂറ്റന്‍ സ്കോര്‍ നേടിയ ശേഷം 180/9 എന്ന നിലയിൽ എതിരാളികളെ ഒതുക്കിയ ശേഷം 73 റൺസിന്റെ കൂറ്റന്‍ വിജയം നേടുകയായിരുന്നു.

ബാറ്റിംഗിൽ പാക്കിസ്ഥാനായി സിദ്ര അമീന്‍ 123 റൺസ് നേടിയപ്പോള്‍ മുനീബ അലി(56), ബിസ്മ മാറൂഫ്(36*) എന്നിവരും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു.

ശ്രീലങ്കയ്ക്കായി 41 റൺസ് നേടിയ ഹര്‍ഷിത മാധവിയാണ് ടോപ് സ്കോറര്‍. കവിഷ ദിൽഹാരി 32 റൺസും നേടി. പാക്കിസ്ഥാന് വേണ്ടി ഫാത്തിമ സന 4 വിക്കറ്റ് നേടി.

Previous articleടോട്ടനം താരം ബെഗ്വൈൻ അയാക്സിലേക്ക്
Next article“അർജുൻ ടെൻഡുൽക്കർ ഇനിയും മെച്ചപ്പെടാൻ ഉണ്ട്, അവസരം നേടിയെടുക്കേണ്ടതുണ്ട്”