“അർജുൻ ടെൻഡുൽക്കർ ഇനിയും മെച്ചപ്പെടാൻ ഉണ്ട്, അവസരം നേടിയെടുക്കേണ്ടതുണ്ട്”

മുംബൈ ഇന്ത്യൻസിനൊപ്പം ഈ സീസൺ മുഴുവം ഉണ്ടായിരുന്നു എങ്കിലും സച്ചിൻ തെൻഡുൽക്കറുടെ മകനായ അർജുന് ഒരു കളി പോലും കളിക്കാൻ ആയിരുന്നില്ല. അർജുൻ എന്നല്ല എല്ലാ താരങ്ങളും അവരുടെ അവസരം പരിശ്രമിച്ച് നേടിയിരിക്കേണ്ടതുണ്ട് എന്ന് മുംബൈയുടെ ബൗളിങ് കോച്ച് ഷെയിൻ ബോണ്ട് പറഞ്ഞു.

നിങ്ങൾ ഐ പി എൽ ലെവലിൽ കളിക്കുമ്പോൾ, എല്ലാവർക്കും ഒരു ഗെയിം നൽകുന്നതിന് പ്രയാസം ഉണ്ട്. അർജുന് അവസരം ലഭിക്കാൻ അദ്ദേഹം മെച്ചപ്പെടേണ്ടതുണ്ട്.ബാറ്റിംഗിലും ഫീൽഡിംഗിലും അദ്ദേഹത്തിന് ഇനിയും ജോലികൾ ചെയ്യാനുണ്ട്. അദ്ദേഹത്തിന് ആ മുന്നേറ്റങ്ങൾ നടത്താനും ടീമിൽ ഇടം നേടാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എന്നും ബോണ്ട് പറഞ്ഞു