ടോട്ടനം താരം ബെഗ്വൈൻ അയാക്സിലേക്ക്

20220603 133658

ടോട്ടനത്തിന്റെ വിങ്ങർ ആയ സ്റ്റീവൻ ബെർഗ്വൈനെ അയാക്സ് സ്വന്തമാക്കിയേക്കും. അയാക്സ് ബെർഗ്വൈനായി ആദ്യ ഓഫർ സമർപ്പിച്ചതായാണ് വിവരങ്ങൾ. അന്റോണിയോ കോണ്ടെയുടെ ഇഷ്ട താരങ്ങളിൽ ഒരാൾ അല്ല ബെർഗ്വൈൻ. പെരിസിചിന്റെ വരവോടെ ബെർഗ്വൈന്റെ അവസരങ്ങൾ ഇനിയും കുറയും. ഡച്ച് ക്ലബായ പി എസ് വി ഐന്തോവനിൽ നിന്നാണ് സ്പർസിലേക്ക് ബെർഗ്വൈൻ എത്തിയത്.

24കാരനായ താരത്തിനായി 30 മില്യണിൽ അധികമാണ് അന്ന് ടോട്ടൻഹാം ചിലവഴിച്ചത്. 2014 മുതൽ പി എസ് വിയിൽ ഉണ്ടായിരുന്ന ബെർഹെവൈൻ അവരുടെ വൈരികളായ അയാക്സിലേക്ക് പോകുന്നത് കൗതുകം ഉണർത്തും. ഹോളണ്ട് ദേശീയ ടീമിലേക്ക് എത്തേണ്ടതിനാൽ അയാക്സിൽ പോകുന്നത് ആകും ബെർഗ്വൈനും നല്ലത്.

Previous articleരണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടം, ന്യൂസിലാണ്ടിന് 29 റൺസ് ലീഡ്
Next articleപാക്കിസ്ഥാന്‍ ബഹുദൂരം മുന്നിൽ, രണ്ടാം ഏകദിനവും സ്വന്തമാക്കി