ആദ്യ ടി20യിൽ ശ്രീലങ്കയ്ക്കെതിരെ വിജയം നേടി പാക്കിസ്ഥാന്‍

കറാച്ചിയിൽ ഇന്ന് നടന്ന പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടി20യിൽ പാക്കിസ്ഥാന് വിജയം. 8 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക 106 റൺസ് നേടിയപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തിൽ 18.2 ഓവറിൽ 107 റൺസ് നേടി പാക്കിസ്ഥാന്‍ വിജയം കുറിയ്ക്കുകയായിരുന്നു.

മാധവി(25), നീലാക്ഷി ഡി സിൽവ(25) എന്നിവര്‍ ശ്രീലങ്കന്‍ ബാറ്റിംഗിൽ തിളങ്ങിയപ്പോള്‍ പാക് ബൗളിംഗിൽ അനം അമിന്‍, ടുബ ഹസ്സന്‍ എന്നിവര്‍ മൂന്നും ഐമന്‍ അന്‍വര്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 45/3 എന്ന നിലയിലേക്ക് വീണുവെങ്കിലും ചെറിയ ലക്ഷ്യം ആയതിനാൽ തന്നെ നിദ ദാര്‍(36*), ബിസ്മ മാറൂഫ്(28) എന്നിവര്‍ ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയ 51 റൺസ് കൂട്ടുകെട്ട് ടീമിന്റെ വിജയം ഒരുക്കി. ശ്രീലങ്കയ്ക്ക് വേണ്ടി ഒഷാഡി രണസിംഗേ രണ്ട് വിക്കറ്റ് നേടി.