നിരാശയോടെ ഗോകുലം കേരള എ എഫ് സി കപ്പിൽ നിന്ന് പുറത്ത്

എ എഫ് സി കപ്പിൽ നിന്ന് ഗോകുലം കേരള പുറത്ത്. ഇന്ന് നിർബന്ധമായും ജയിക്കേണ്ടിയിരുന്ന മത്സരത്തിൽ ഗോകുലം ബഷുന്ധര കിംഗ്സിനോട് പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബംഗ്ലാദേശ് ക്ലബായ ബസുന്ധര ഗോകുലത്തെ പരാജയപ്പെടുത്തി. കഴിഞ്ഞ മത്സരത്തിൽ മസിയയോട് കളിച്ചത് പോലെ വേഗതയില്ലാത്ത ഗോകുലത്തെ ആണ് ഇന്നും കണ്ടത്.

ബസുന്ധര കിങ്സിനെതിരെ പ്രതിരോധത്തിൽ ആയ ഗോകുലം 36ആം മിനുട്ടിൽ ആദ്യ ഗോൾ വഴങ്ങി. റൊബീനോ ആണ് ഒരു കേർലറിലൂടെ രക്ഷിത് ദാഗറിനെ വീഴ്ത്തി ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ അനിസെ ഗോകുലം ടീമിൽ മാറ്റങ്ങൾ വരുത്തി എങ്കിലും കളി മാറിയില്ല.Img 20220524 180319

54ആം മിനുട്ടിൽ മരോങിലൂടെ ബഷുന്ധര രണ്ടാം ഗോൾ നേടി. ബഷുന്ധര രണ്ട് ഗോളിന് മുന്നിൽ. 75ആം മിനുട്ടിൽ ഫ്ലച്ചറിലൂടെ ഒരു ഗോൾ വന്നത് ഗോകുലത്തിന് പ്രതീക്ഷ നൽകി. പക്ഷെ പരാജയം ഒഴിവായില്ല.

ഈ പരാജയത്തോടെ ഗോകുലത്തിന്റെ പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചു. ബസുന്ധര കിംഗ്സ് തൽക്കാലം ഗ്രൂപ്പിൽ ഒന്നാമത് എത്തി. ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ എ ടി കെ മോഹൻ ബഗാൻ മാസിയയെ തോൽപ്പിച്ചാൽ അവർക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാം.

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ എ ടി കെയെ തോൽപ്പിച്ച ശേഷം ഗ്രൂപ്പ് ഘട്ടം കടക്കാൻ ആവാത്തത് ഗോകുലത്തിന് വലിയ നിരാശ നൽകും.