വൈറ്റ്‍വാഷ് ഒഴിവാക്കി ന്യൂസിലാണ്ട്, അവസാന ടി20യില്‍ ആശ്വാസ ജയം

Sports Correspondent

ഓസ്ട്രേലിയയ്ക്കെതിരയുള്ള അവസാന ടി20യില്‍ ആശ്വാസ ജയം നേടി ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് പന്ത് അവശേഷിക്കെ ന്യൂസിലാണ്ട് മറികടന്നു. ഓസ്ട്രേലിയയ്ക്കായി ആഷ്ലലെ ഗാര്‍ഡ്നര്‍ 29 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മെഗ് ലാന്നിംഗ്(21), സോഫി മോളിനെക്സ്(18) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ലിയ തഹാഹു, അമേലിയ കെര്‍ എന്നിവര്‍ രണ്ടും സോഫി ഡിവൈന്‍, ഹെയ്‍ലി ജെന്‍സെന്‍, മാഡി ഗ്രീന്‍ എന്നിവര്‍ ന്യൂസിലാണ്ടിനായി ഓരോ വിക്കറ്റും നേടി.

സോഫി ഡിവൈന്‍(25), ആമി സാറ്റെര്‍ത്‍വൈറ്റ്(30), കേറ്റി മാര്‍ട്ടിന്‍(23) എന്നിവര്‍ക്ക് പുറമെ അമേലിക കെര്‍ പുറത്താകാതെ 18 റണ്‍സും ജെന്‍സെന്‍ 10 റണ്‍സും നേടി ആറാം വിക്കറ്റില്‍ നേടിയ റണ്‍സാണ് ന്യൂസിലാണ്ടിനെ വിജയം പിടിച്ചെടുക്കുവാന്‍ സഹായിച്ചത്. അമേലിയ കെര്‍ ആണ് കളിയിലെ താരം.