ബിസ്മ മറൂഫിന്റെ അഭാവത്തില്‍ ജവേരിയ ഖാന്‍ പാക്കിസ്ഥാനെ നയിക്കും

പാക്കിസ്ഥാന്‍ വനിതകളുടെ ദക്ഷിണാഫ്രിക്കന്‍ ടൂറിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. ബിസ്മ മാറൂഫിന്റെ അഭാവത്തില്‍ പാക്കിസ്ഥാനെ ജവേരിയ ഖാന്‍ നയിക്കും. 17 അംഗ സ്ക്വാഡിനെയാണ് മൂന്ന് ടി20യ്ക്കും മൂന്ന് ഏകദിനങ്ങള്‍ക്കുമായി പ്രഖ്യാപിച്ചിരിക്കുന്നത്.

വ്യക്തിപരമായ കാരണങ്ങളാലാണ് പരമ്പരയില്‍ നിന്ന് ബിസ്മ മാറൂഫ് പിന്മാറിയത്. കറാച്ചിയിലെ 11 ദിവസത്തെ പരിശീലന ക്യാമ്പിന് ശേഷം ജനുവരി 11ന് ടീം ഡര്‍ബനിലേക്ക് യാത്രയാകും. 2020 ടി20 ലോകകപ്പിന് ശേഷം ആദ്യമായാണ് പാക്കിസ്ഥാന്്‍ മത്സര രംഗത്തിറങ്ങുന്നത്.

അയേഷ സഫര്‍, കൈനത് ഇംതിയാസ്, നാഹിദ ഖാന്‍, നശ്ര സന്ധു എന്നിവരെയും ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്.