ക്രൈസ്റ്റ്ചര്‍ച്ചില്‍ വാഗ്നറുടെ സേവനം ന്യൂസിലാണ്ടിന് നഷ്ടമാകും

- Advertisement -

പാക്കിസ്ഥാനെതിരെ ബേ ഓവലില്‍ പൊട്ടലേറ്റ പാദവുമായി കളിച്ച നീല്‍ വാഗ്നര്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ കളിക്കില്ല എന്നറിയിച്ച് ന്യൂസിലാണ്ട് കോച്ച് ഗാരി സ്റ്റെഡ്. ആദ്യ ടെസ്റ്റില്‍ 49 ഓവറുകള്‍ എറിഞ്ഞ താരം 4 വിക്കറ്രുകള്‍ നേടിയിരുന്നു. മത്സരത്തിലെ നിര്‍ണ്ണായക പ്രഹരങ്ങളില്‍ താരം നേടിയ വിക്കറ്റുകളും ഉള്‍പ്പെടുന്നു.

ബേ ഓവല്‍ ടെസ്റ്റിന്റെ അവസാന മിനുട്ടുകളില്‍ ആണ് ന്യൂസിലാണ്ട് 101 റണ്‍സ് വിജയം പിടിച്ചെടുത്തത്. വേദനസംഹാരി ഉപയോഗിച്ചാണ് താരം കളിച്ചതെന്നും അതിന്റെ പ്രഭാവം പെട്ടെന്ന് നഷ്ടപ്പെടുന്നുവെന്നതിനാല്‍ താരത്തെ ഇത്തരത്തില്‍ തുടര്‍ന്ന് കളിപ്പിക്കുവാന്‍ ആകില്ലെന്നും ഗാരി സ്റ്റെഡ് വ്യക്തമാക്കി.

ന്യൂസിലാണ്ട് താരത്തിനുള്ള പകരക്കാരനെ ഉടനെ പ്രഖ്യാപിക്കുമെന്നും വാഗ്നര്‍ ആറാഴ്ചയോളം മത്സരത്തില്‍ നിന്ന് പുറത്ത് ഇരിക്കേണ്ടി വരുമെന്നും ഗാരി സ്റ്റെഡ് വ്യക്തമാക്കി.

Advertisement