പാക്കിസ്ഥാന്‍ സംഘത്തെ പ്രഖ്യാപിച്ചു, ജവേരിയ ഖാന്‍ നയിക്കും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വിന്‍ഡീസ് പര്യടനത്തിനുള്ള പാക്കിസ്ഥാന് വനിത സ്ക്വാഡിനെ പ്രഖ്യാപിച്ചു. 26 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ നിന്നാവും സീനിയര്‍ ടീമിലേക്കും എ ടീമിലേക്കും ഉള്ള താരങ്ങളെ തിരഞ്ഞെടുക്കുക. ഇരു ടീമുകളുടെയും മത്സരങ്ങള്‍ സമാന്തരമായി നടക്കുക. പാക്കിസ്ഥാന്റെ ഹൈ പെര്‍ഫോമന്‍സ് ക്യാമ്പിൽ കഴിഞ്ഞ 9 മാസമായി സഹകരിച്ച് വരുന്ന 26 താരങ്ങളെയാണ് തിര‍ഞ്ഞെടുത്തിരിക്കുന്നതെന്നാണ് അറിയുന്നത്.

സീനിയര്‍ ടീം മൂന്ന് ടി20 മത്സരവും അഞ്ച് ഏകദിനങ്ങളുമാണ് കളിക്കുന്നത്. എ ടീമിന് മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമുണ്ടാകും.

പാക്കിസ്ഥാന്‍ : Javeria Khan (captain, national team), Rameen Shamim (One-Day captain, ‘A’ team), Sidra Nawaz (T20 captain, ‘A’ team), Aliya Riaz, Aiman Anwar, Anam Amin, Ayesha Naseem, Ayesha Zafar, Diana Baig, Fatima Sana, Iram Javed, Jaweria Rauf, Kainat Imtiaz, Kaynat Hafeez, Maham Tariq, Muneeba Ali Siddiqui (wk), Nahida Khan, Najiha Alvi (wk), Nashra Sundhu, Natalia Parvaiz, Nida Dar, Omaima Sohail, Saba Nazir, Sadia Iqbal, Sidra Amin, and Syeda Aroob Shah.