ലോകകപ്പ് ടി20 ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിലെ ഓരോ താരത്തിനും 18 ലക്ഷത്തിലധികം പാരിതോഷികം

- Advertisement -

ലോകകപ്പ് ടി20 ഫൈനലിലെത്തിയ ഇന്ത്യന്‍ വനിത താരങ്ങള്‍ക്ക് 18,65,556 രൂപ ലഭിയ്ക്കും. ഐസിസിയില്‍ നിന്ന് പണം ലഭിച്ചുവെങ്കിലും അത് താരങ്ങള്‍ക്ക് ഒരു വര്‍ഷത്തിലധികമായിട്ടും ലഭിച്ചില്ലെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതിന് ശേഷമാണ് ബിസിസിഐ അടിയന്തരമായി ഇടപ്പെട്ട് ഈ ആഴ്ച തന്നെ പണം ടീമംഗങ്ങള്‍ക്ക് ലഭിയ്ക്കുമെന്ന് അറിയിച്ചത്.

പണം കോവിഡ് കാരണം ഐസിസിയില്‍ നിന്ന് ലഭിയ്ക്കുവാന്‍ വൈകിയെന്നും ബിസിസിഐ ഹെഡ് ക്വാര്‍ട്ടേഴ്സ് ആയ മുംബൈയില്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ തന്നെ പ്രോസസ്സിംഗ് വൈകിയതുമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ബിസിസിഐ നല്‍കിയ വിശദീകരണം.

Advertisement