മെൻഡി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിക്കും എന്നാണ് പ്രതീക്ഷ എന്ന് ടൂഹൽ

20210524 195436
- Advertisement -

ചെൽസിയുടെ ഒന്നാം നമ്പർ ഗോൾ കീപ്പറായ എഡ്വാർഡി മെൻഡിക്ക് കഴിഞ്ഞ ദിവസം പരിക്കേറ്റത് ചെൽസി ആരാധകർക്ക് ആശങ്ക നൽകിയിരുന്നു. എന്നാൽ മെൻഡിയുടെ പരിക്ക് സാരമുള്ളതല്ല എന്ന് ചെൽസി പരിശീലകൻ ടൂഹൽ പറഞ്ഞു. മെൻഡിയുടെ വേദന കുറഞ്ഞിട്ടുണ്ട് എന്നും ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുമ്പ് ഫിറ്റ്നെസ് വീണ്ടെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ടൂഹൽ പറഞ്ഞു.

മെൻഡിക്ക് പരിക്കേറ്റത് കൊണ്ട് ഇന്നലെ രണ്ടാം പകുതിയിൽ കെപ ആയിരുന്നു ചെൽസിയുടെ വല കാത്തത്. മെൻഡിക്ക് ബുധനാഴ്ച പരിശോധനകൾ ഉണ്ട് എന്നും അന്ന് കൂടുതൽ വ്യക്തത വരുമെന്നും ടൂഹൽ പറഞ്ഞു. ഫിറ്റ്നെസ് വീണ്ടെടുത്താൽ മെൻഡി തന്നെ ആദ്യ ഇലവനിൽ ഇറങ്ങും എന്നും അദ്ദേഹം പറഞ്ഞു. മെൻഡി ഇല്ലായെങ്കിലും പേടിക്കേണ്ടതില്ല എന്നും ബെഞ്ചിൽ ഉള്ള കെപയും മികച്ച കീപ്പർ ആണെന്നും ടൂഹൽ പറഞ്ഞു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ ആണ് ചെൽസി നേരിടേണ്ടത്.

Advertisement