നാപോളിയിൽ നിന്നും പടിയിറങ്ങി ഗട്ടൂസോ

- Advertisement -

നാപോളിയിൽ നിന്നും പടിയിറങ്ങി പരിശീലകനായ ഗട്ടൂസോ. ഹെല്ലാസ് വെറോണക്കെതിരായ മത്സരത്തിലെ സമനിലക്ക് ശേഷമാണ് ഗട്ടൂസോ ക്ലബ്ബ് വിട്ടത് നാപോളി സ്ഥിരികരിച്ചത്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ നാപോളിക്ക് ആയിരുന്നില്ല. വെറോണക്കെതിരായ മത്സരം ജയിച്ചിരുന്നെങ്കിൽ നാപോളിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിച്ചിരുന്നേനെ. എന്നാൽ നാപോളി മത്സരം സമനിലയിൽ അവുകയും യുവന്റസ് ജയിച്ച് ചാമ്പ്യൻസ് ലീഗ് സ്പോട്ടുറപ്പിക്കുകയായിരുന്നു.

2020 ഡിസംബറിൽ ആഞ്ചലോട്ടിക്ക് പകരക്കാരനായിട്ടാണ് ഇറ്റാലിയൻ ഇതിഹാസം ഗട്ടൂസോ നേപ്പിൾസിൽ എത്തുന്നത്‌. ഏഴ് മാസങ്ങൾക്ക് ശേഷം കോപ്പ ഇറ്റാലിയ നാപോളിക്ക് നേടിക്കൊടുക്കാൻ ഗട്ടൂസോക്ക് സാധിച്ചു. കഴിഞ്ഞ സീസണിനെക്കാളിലും 15 പോയന്റോളം കൂടുതലുണ്ടെങ്കിലും ഇത്തവണ ഏഴാം സ്ഥാനത്താണ് നാപോളി. ഗട്ടൂസോക്ക് പകരക്കാരനായി മുൻ പരിശീലകൻ കൂടിയായ മൗറിസിയോ സാരി എത്തുമെന്നാണ് ഇറ്റലിയിൽ നിന്നുമുള്ള റിപ്പോർട്ടുകൾ.

Advertisement