മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു

ഓസ്ട്രേലിയയ്ക്കെതിരെയുള്ള മൂന്നാം ടി20യിൽ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയന്‍ വനിതകള്‍ വിജയം കൈവരിക്കുകയയിരുന്നു. പരമ്പരയിൽ ഒപ്പമെത്തുവാനുള്ള ഇന്ത്യയുടെ അവസാന അവസരമാണ് ഇത്.

ഇന്ത്യന്‍ ടീമിൽ ഒരു മാറ്റമാണുള്ളത്. യാസ്തിക ഭാട്ടിയയ്ക്ക് പകരം ഹര്‍ലീന്‍ ഡിയോള്‍ ടീമിലേക്ക് എത്തുന്നു.

ഓസ്ട്രേലിയ: Alyssa Healy(w), Beth Mooney, Meg Lanning(c), Ashleigh Gardner, Ellyse Perry, Tahlia McGrath, Nicola Carey, Georgia Wareham, Annabel Sutherland, Sophie Molineux, Tayla Vlaeminck

ഇന്ത്യ: Shafali Verma, Smriti Mandhana, Jemimah Rodrigues, Harmanpreet Kaur(c), Harleen Deol, Richa Ghosh(w), Pooja Vastrakar, Deepti Sharma, Shikha Pandey, Renuka Singh, Rajeshwari Gayakwad