14 റൺസ് വിജയവുമായി ഓസ്ട്രേലിയയ്ക്ക് പരമ്പര

ഇന്ത്യയ്ക്കെതിരെ മൂന്നാം ടി20യിൽ 14 റൺസിന്റെ വിജയം നേടി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ബെത്ത് മൂണി(61), താഹ്‍ലിയ മക്ഗ്രാത്ത്(44*) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ 149/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് മത്രമേ നേടാനായുള്ളു. വജയത്തോടെ ഓസ്ട്രേലിയ പരമ്പര 2-0ന് സ്വന്തമാക്കി.

സ്മൃതി മന്ഥാന 52 റൺസും റിച്ച ഘോഷ് 11 പന്തിൽ 23 റൺസ് നേടി പുറത്താകാതെയും നിന്നുവെങ്കിലും വിജയം ഇന്ത്യയ്ക്ക് കിട്ടാക്കനിയായി. അവസാന ഓവറിൽ 36 റൺസ് ആയിരുന്നു വിജയത്തിനായി ഇന്ത്യയ്ക്ക് നേടേണ്ടിയിരുന്നത്. റിച്ച ഘോഷ് 2 സിക്സും ഒരു ഫോറും നേടി ദീപ്തി ശര്‍മ്മയ്ക്കാപ്പം 21 റൺസ് ആ ഓവറിൽ നിന്ന് നേടിയെങ്കിലും മറ്റു ബാറ്റിംഗ്താരങ്ങളിൽ നിന്ന് ശ്രദ്ധേയമായ പ്രകടനം വരാതിരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ജെമീമ റോഡ്രിഗസ് 23 റൺസ് നേടി.

ഓസ്ട്രേലിയയുടെ ഇന്നിംഗ്സിന് അവസാന ഓവറുകളിൽ വേഗത നല്‍കിയ താഹ്‍ലിയ മക്ഗ്രാത്ത് ആണ് കളിയിലെ താരവും പരമ്പരയിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടത്.