ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു

ശ്രീലങ്കയ്ക്കെതിരെയുള്ള പര്യടനത്തിനുള്ള ഇന്ത്യന്‍ വനിത സംഘത്തെ പ്രഖ്യാപിച്ചു. മിത്താലി രാജ് ഏകദിന ടീമിനെയും ഹര്‍മ്മന്‍പ്രീത് കൗര്‍ ടി20 സ്ക്വാഡിനെയും നയിക്കും. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 അന്താരാഷ്ട്ര മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. കഴിഞ്ഞ ഏകദിന പരമ്പരയില്‍ നിന്ന് മൂന്ന് മാറ്റങ്ങളാണ് ടീമില്‍ വരുത്തിയിരിക്കുന്നത്. ദേവിക വൈദ്യ, സുഷ്മ വര്‍മ്മ, പൂജ വസ്ട്രാക്കര്‍ എന്നിവരാണ് പുറത്ത് പോകുന്ന താരം. പകരം താനിയ ഭാട്ടിയ, മാന്‍സി ജോഷി, പൂനം റൗത്ത് എന്നിവര്‍ ടീമിലെത്തി.

ഏകദിന സ്ക്വാഡ്: മിത്താലി രാജ്, ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ദീപ്തി ശര്‍മ്മ, ദയാലന്‍ ഹേമലത, ജമീമ റോഡ്രിഗസ്, വേദ കൃഷ്ണമൂര്‍ത്തി, താനിയ ഭാട്ടിയ, ഏകത ഭിഷ്ട്, പൂനം യാദവ്, രാജേശ്വരി ഗായക്വാഡ്, മാന്‍സി ജോഷി, ജൂലന്‍ ഗോസ്വാമി, ശിഖ പാണ്ഡേ, പൂനം റൗത്ത്

ടി20 സ്ക്വാഡിലേക്ക് നാല് മാറ്റങ്ങളാണുള്ളത്. ജൂലന്‍ ഗോസ്വാമി വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ രാജേശ്വരി ഗായക്വാഡ്, മോന മേശ്രാം, പൂജ വസ്ട്രാക്കര്‍ എന്നിവര്‍ പുറത്ത് പോയി. പകരം ദയാലന്‍ ഹേമലത, താനിയ ഭാട്ടിയ, രാധ യാദവ്, അരുന്ധതി റെഡ്ഢി എന്നിവര്‍ ടീമിലെത്തി.

ഏകദിന സ്ക്വാഡ്: ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, മിത്താലി രാജ്, ദീപ്തി ശര്‍മ്മ, ദയാലന്‍ ഹേമലത, ജമീമ റോഡ്രിഗസ്, വേദ കൃഷ്ണമൂര്‍ത്തി, താനിയ ഭാട്ടിയ, ഏകത ഭിഷ്ട്, പൂനം യാദവ്, രാധ യാദവ്, മാന്‍സി ജോഷി,ശിഖ പാണ്ഡേ, അനൂജ പാട്ടില്‍, അരുന്ധതി റെഡ്ഢി