കൊൽക്കത്ത ഫുട്ബോൾ ലീഗ്; വീണ്ടും ജോബി ജസ്റ്റിൻ താരമായി, ഈസ്റ്റ് ബംഗാളിന് ജയം

Newsroom

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മലയാളി യുവ സ്ട്രൈക്കർ ജോബി ജസ്റ്റിന്റെ മികവിൽ ഈസ്റ്റ് ബംഗാളിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ടോളി അഗ്രഗാമിയെയാണ് ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. ജോബി ജസ്റ്റിൻ കളിയിൽ ഒരു ഗോൾ അടിക്കുകയും ഒരു ഗോൾ ഒരുക്കുകയും ചെയ്തു. ഇതോടെ ലീഗിൽ ജോബിക്ക് മൂന്നു ഗോളുകളായി.

ഇന്നലത്തെ ജയത്തോടെ അഞ്ചു മത്സരങ്ങളിൽ 13 പോയന്റുമായി ഈസ്റ്റ് ഒന്നാമതെത്തി. മോഹൻ ബഗാനും 13 പോയന്റ് ഉണ്ട്. മികച്ച ഗോൾ ഡിഫറൻസ് ഉള്ളത് കൊണ്ട് ഈസ്റ്റ് ബംഗാൾ ഒന്നാമത് നിൽക്കുന്നുണ്ട്