സൂപ്പര്‍നോവാസിന് മികച്ച സ്കോര്‍, മികവ് പുലര്‍ത്തി ഡിയാന്‍ഡ്ര ഡോട്ടിനും ഹര്‍മ്മന്‍പ്രീത് കൗറും

Sports Correspondent

വനിത ടി20 ചലഞ്ച് ഫൈനലില്‍ വെലോസിറ്റിയ്ക്ക് 166 റൺസ് വിജയ ലക്ഷ്യം നൽകി സൂപ്പര്‍നോവാസ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ സൂപ്പര്‍നോവാസ് 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. ഡിയാന്‍ഡ്ര ഡോട്ടിനും പ്രിയ പൂനിയയും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 73 റൺസ് നേടിയപ്പോള്‍ പൂനിയ(28) ആണ് ആദ്യം പുറത്തായത്.

Katecross

44 പന്തിൽ 62 റൺസ് നേടിയ ഡിയാന്‍ഡ്ര ഡോട്ടിന്‍ പുറത്താകുമ്പോള്‍ 131 റൺസാണ് ടീം നേടിയത്. രണ്ടാം വിക്കറ്റിൽ ഡോട്ടിനും ഹര്‍മ്മന്‍പ്രീത് കൗറും ചേര്‍ന്ന് 58 റൺസാണ് നേടിയത്. പിന്നീട് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ 29 പന്തിൽ 43 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗറിനെയും ടീമിന് നഷ്ടമായി.

കേറ്റ് ക്രോസ് വെലോസിറ്റിയ്ക്കായി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സിമ്രാന്‍ ബഹാദൂറും ദീപ്തി ശര്‍മ്മയും രണ്ട് വീതം വിക്കറ്റ് നേടി ബൗളിംഗ് ടീമിനായി തിളങ്ങി.