ടോപ് ലെവല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഡെലീസ്സ കിമ്മിന്‍സ്

ഓസ്ട്രേലിയയുടെ 31 വയസ്സുകാരി പേസര്‍ ഡെലീസ്സ കിമ്മിന്‍സ് ടോപ് ലെവല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 18ാം വയസ്സില്‍ 2008ല്‍ ന്യൂസിലാണ്ടിനെതിരെയാണ് താരം തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം താരം ക്രിക്കറ്റില്‍ നിന്ന് ഒരു ഇടവേള എടുക്കുകയായിരുന്നു. പിന്നീട് വീണ്ടും സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ താരം ഏകദിനങ്ങളില്‍ 14 വിക്കറ്റുകളും ടി20 ക്രിക്കറ്റില്‍ 45 വിക്കറ്റുമാണ് താരം നേടിയിട്ടുള്ളത്.

ഓസ്ട്രേലിയയുടെ ടി20 ലോകകപ്പ് ജേതാക്കളായ ടീമിന്റെ ഭാഗമാകുവാന്‍ താരത്തിന് മൂന്ന് തവണ സാധിച്ചിട്ടുണ്ട്. വനിത ബിഗ് ബാഷില്‍ രണ്ട് തവണ ബ്രിസ്ബെയിന്‍ ഹീറ്റിനൊപ്പം കിരീടം നേടുവാനും താരത്തിന് സാധിച്ചു.