പാക്കിസ്ഥാന്റെ വിജയ ശില്പികളായി ബിസ്മ മാറൂഫും ജവേരിയ ഖാനും

- Advertisement -

ബംഗ്ലാദേശിനെതിരെ 15 റണ്‍സിന്റെ വിജയത്തോടെ ടി20 പരമ്പര സ്വന്തമാക്കി പാക്കിസ്ഥാന്‍ വനിതകള്‍. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 167/3 എന്ന മികച്ച സ്കോര്‍ നേടുകയായിരുന്നു. 70 റണ്‍സ് നേടി പുറത്താകാതെ നിന്ന ബിസ്മ മാറൂഫും 52 റണ്‍സുമായി ജവേരിയ ഖാനുമാണ് പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. ഇരുവരും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 95 റണ്‍സാണ് പാക്കിസ്ഥാന്‍ സ്കോറിന് അടിത്തറയായത്. ബംഗ്ലാദേശിന് വേണ്ടി ജഹ്നാര അലം രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് വേണ്ടി സഞ്ജിദ ഇസ്ലാമും ഫര്‍ഗാന ഹക്കും മാത്രമാണ് റണ്‍സ് കണ്ടെത്തിയത്. സഞ്ജിദ 45 റണ്‍സും ഫര്‍ഹാന 19 പന്തില്‍ 30 റണ്‍സും നേടിയപ്പോള്‍ ജഹ്നാര അലം 5 പന്തില്‍ നിന്ന് 18 റണ്‍സും നേടി പുറത്താകാതെ നിന്നുവെങ്കിലും ബംഗ്ലാദേശിന് 152 റണ്‍സ് മാത്രമേ 7 വിക്കറ്റ് നഷ്ടത്തില്‍ നേടാനായുള്ളു. പാക്കിസ്ഥാന് വേണ്ടി സാദിയ ഇക്ബാല്‍ 3 വിക്കറ്റ് നേടി.

Advertisement