പ്രാദേശിക താരങ്ങൾക്ക് കോൺട്രാക്ട് സംവിധാനം കൊണ്ടുവരുമെന്ന് സൗരവ് ഗാംഗുലി

Photo: Twitter/@BCCI
- Advertisement -

പ്രാദേശിക താരങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി താരങ്ങൾക്ക് കോൺട്രാക്ട് സംവിധാനം കൊണ്ടുവരുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. നിലവിൽ ദേശീയ ടീമിൽ കളിക്കുന്ന താരങ്ങൾക്ക് വാർഷിക കരാർ ബി.സി.സി.ഐ നൽകുന്നുണ്ട്. ഇതേ തരത്തിൽ പ്രാദേശിക താരങ്ങൾക്കും കരാർ നൽകാനാണ് സൗരവ് ഗാംഗുലിയും ബി.സി.സി.ഐയും ഉദ്ദേശിക്കുന്നത്. ബി.സി.സി.ഐ ഫിനാൻസ്‌ കമ്മിറ്റിയോട് കോൺട്രാക്ട് സിസ്റ്റം രൂപകൽപന ചെയ്യാൻ പറഞ്ഞിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു.

പുതിയ പദ്ധതി പ്രകാരം ഇന്ത്യയിൽ നിലവിലുള്ള ആയിരകണക്കിന് പ്രാദേശിക താരങ്ങൾക്ക് ഇതിന്റെ ഗുണം ലഭ്യമാവും. നേരത്തെ ബി.സി.സി.ഐ പ്രസിഡന്റായ സമയത്ത് തന്നെ പ്രാദേശിക താരങ്ങളുടെ ഉന്നമനത്തിന് വേണ്ടതെല്ലാം ചെയ്യുമെന്ന് ഗാംഗുലി പറഞ്ഞിരുന്നു. അതെ സമയം ഇന്ത്യയെ പോലൊരു രാജ്യത്ത് വിവിധ സ്റ്റേറ്റ് അസോസിയേഷനുകൾക്ക് കീഴിൽ കളിക്കുന്ന താരങ്ങളെ ഒരു കോൺട്രാക്ട് സംവിധാനത്തിൽ കൊണ്ടുവരുകയെന്നത് അത്ര എളുപ്പമാവില്ല.

Advertisement