ഇംഗ്ലണ്ടിനെതിരെ വിജയവുമായി ഓസീസ്, ആഷസ് നിലനിര്‍ത്തി

വനിത ആഷസിലെ ആദ്യ ഏകദിനത്തിൽ 27 റൺസുമായി ഓസ്ട്രേലിയ. ഇതോടെ ആഷസ് പരമ്പര ഓസ്ട്രേലിയ നിലനിര്‍ത്തി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് 50 ഓവറിൽ 205/9 എന്ന സ്കോര്‍ മാത്രമാണ് നേടാനായതെങ്കിലും 45 ഓവറിൽ ഇംഗ്ലണ്ടിനെ 178 റൺസിന് ഓള്‍ഔട്ട് ആക്കി ഓസ്ട്രേലിയ 27 റൺസ് വിജയം കൈവരിച്ചു.

ബെത്ത് മൂണി നേടിയ 73 റൺസാണ് ഓസ്ട്രേലിയയെ 205 റൺസിലേക്ക് എത്തിച്ചത്. താഹ്‍ലിയ മഗ്രാത്ത്(29), അലൈസ ഹീലി(27), മെഗ് ലാന്നിംഗ്(28) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. കാത്റിന്‍ ബ്രണ്ടും കേറ്റ് ക്രോസ്സും ഇംഗ്ലണ്ടിനായി മൂന്ന് വീതം വിക്കറ്റ് നേടി.

ഡാര്‍സി ബ്രൗണിന്റെ നാല് വിക്കറ്റ് നേട്ടത്തിനൊപ്പം രണ്ട് വീതം വിക്കറ്റുമായി മെഗാന്‍ ഷൂട്ട്, ജെസ്സ് ജോന്നാസന്‍, താഹ്‍ലിയ മഗ്രാത്ത് എന്നിവര്‍ ബൗളിംഗില്‍ തിളങ്ങിയാണ് ഓസീസ് വിജയം ഒരുക്കിയത്. 45 റൺസ് നേടിയ നത്താലി സ്കിവര്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ കാത്റിന്‍ ബ്രണ്ട് പുറത്താകാതെ 32 റൺസ് നേടി.