രാഹുൽ കെ പി ഇനിയും ടീമിനൊപ്പം ചേർന്നില്ല എന്ന് കോച്ച്

Img 20220203 135745

കേരള ബ്ലാസ്റ്റേഴ്സിന്റ മധ്യനിര താരം രാഹുൽ കെ പി പരിക്ക് മാറി ഇനിയും എത്തിയില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വ്യക്തമാക്കി. രാഹുൽ ഇനിയും പരിശീലനം ആരംഭിച്ചിട്ടില്ല. താരം തിരികെ വരാൻ ആയി ഫിസിയോക്ക് ഒപ്പം കഠിന പ്രയത്നത്തിൽ ആണ് എന്നും ഇവാൻ വുകമാനോവിച് പറഞ്ഞു.

രാഹുൽ ഉടൻ ടീമിനൊപ്പം തിരികെ ചേരും എന്നാണ് പ്രതീക്ഷ എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. രാഹുൽ മികച്ച താരമാണെന്നും ടീമുബെ വലിയ രീതിയിൽ സഹായിക്കാൻ കഴിയുന്ന താരമാണെന്നും അതുകൊണ്ട് തിരിച്ചുവരവിനായി കാത്തിരിക്കുക ആണെന്നും ഇവാൻ പറഞ്ഞു.
Img 20220203 135758

സീസണിലെ ആദ്യ മത്സരത്തിൽ എ ടി കെ മോഹൻ ബഗാനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ തന്നെ രാഹുലിനെ നഷ്ടപ്പെട്ടിരുന്നു. അന്ന് പരിക്കേറ്റ് കളം വിടും മുമ്പ് രാഹുലിന് ബ്ലാസ്റ്റേഴ്സിന് ഒരു അസിസ്റ്റ് സംഭാവന നൽകാൻ ആയിരുന്നു.