പാക്കിസ്ഥാനെതിരെ 10 റൺസ് വിജയം നേടി വെസ്റ്റിന്‍ഡീസ്

Westindieswomen

പാക്കിസ്ഥാന്‍ വനിതകള്‍ക്കെതിരെ ആദ്യ ടി20യിൽ പത്ത് റൺസ് വിജയം നേടി വെസ്റ്റിന്‍ഡീസ്. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 136/6 എന്ന സ്കോര്‍ നേടിയപ്പോള്‍ 126 റൺസേ പാക്കിസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തിൽ നേടാനായുള്ളു.

വിന്‍ഡീസിന് വേണ്ടി ഹയ്‍ലി മാത്യൂസ്(32), ഡിയാന്‍ഡ്ര ഡോട്ടിന്‍(31) എന്നിവരോടൊപ്പം കൈഷോണ നൈറ്റ് (23) ആണ് റൺസ് കണ്ടെത്തിയ മറ്റൊരു താരം. പാക്കിസ്ഥാന്‍ നിരയിൽ ഫാത്തിമ സനയും നിദ ദാറും രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്റെ ടോപ് ഓര്‍ഡര്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോള്‍ ടീം 57/6 എന്ന നിലയിൽ പരുങ്ങലിലായി. ഏഴാം വിക്കറ്റിൽ അയേഷ നസീമും ഫാത്തിമ സനയും ചേര്‍ന്ന് നേടിയ 69 റൺസ് ആണ് മത്സരത്തിൽ പാക്കിസ്ഥാന് മാന്യമായ പോരാട്ടം സാധ്യമാക്കിയത്.

നസീം 45 റൺസും സന 24 റൺസും നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. വിന്‍ഡീസിന് വേണ്ടി ഷമീല കോണ്ണൽ മൂന്നും ആലിയ അല്ലേയ്നേ രണ്ട് വിക്കറ്റും നേടി.