ഇംഗ്ലണ്ടിന്റെ തിരിച്ചുവരവൊരുക്കി ആറാം വിക്കറ്റ് കൂട്ടുകെട്ട്, സോഫിയ ഡങ്ക്ലിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന് തുണയായി കാത്തറിന്‍ ബ്രണ്ടും

Sophiadunkleykatherinebrunt

ഇന്ത്യ നല്‍കിയ 222 റൺസെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ 222/5 എന്ന നിലയിലേക്ക് വീണുവെങ്കിലും ആറാം വിക്കറ്റിൽ സോഫിയ ഡങ്ക്ലി – കാത്തറിന്‍ ബ്രണ്ട് കൂട്ടുകെട്ടൊരുക്കിയ 89 റൺസിന്റെ ബലത്തിൽ 5 വിക്കറ്റ് വിജയം നേടി ഇംഗ്ലണ്ട്.

Indiawomen

ലൗറന്‍ വിന്‍ഫീൽഡ്(42), ആമി എല്ലന്‍ ജോൺസ്(28) എന്നിവര്‍ മാത്രമാണ് ടോപ് ഓര്‍ഡറിൽ ഇംഗ്ലണ്ടിനായി തിളങ്ങിയത്. ഇന്ത്യ വിക്കറ്റുകളുമായി ഇംഗ്ലണ്ടിനെ വരിഞ്ഞുകെട്ടിയെങ്കിലും സോഫിയ ഡങ്ക്ലിയും കാത്തറിന്‍ ബ്രണ്ടും ഇന്ത്യന്‍ പ്രതീക്ഷകളെ ഇല്ലാതാക്കുകയായിരുന്നു.

സോഫിയ 81 പന്തിൽ 73 റൺസും കാത്തറിന്‍ ബ്രണ്ട് 33 റൺസും നേടിയാണ് അപരാജിത കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ടിന്റെ വിജയം ഒരുക്കിയത്. തന്റെ കന്നി ഏകദിന അര്‍ദ്ധ ശതകം ആണ് സോഫിയ നേടിയത്.

Previous articleഗട്ടുസോ പോയതിന് പകരം ഇറ്റാലിയാനോ ഫിയൊറെന്റീനയിൽ എത്തി
Next articleപാക്കിസ്ഥാനെതിരെ 10 റൺസ് വിജയം നേടി വെസ്റ്റിന്‍ഡീസ്