Cricket

9 ഓവര്‍ മത്സരത്തിൽ വിന്‍ഡീസിന് നേടാനായത് 85 റൺസ്, മത്സരം ഉപേക്ഷിച്ചു

മഴ കാരണം 9 ഓവറാക്കി ചുരുക്കിയ വെസ്റ്റിന്‍ഡീസ് പാക്കിസ്ഥാന്‍ മത്സത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് നേടി ആതിഥേയര്‍. 9 പന്തിൽ പുറത്താകാതെ 22 റൺസ് നേടിയ കീറൺ പൊള്ളാര്‍ഡ് ആണ് വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍.

പാക്കിസ്ഥാന്‍ നിരയിൽ ഹസന്‍ അലി രണ്ട് വിക്കറ്റ് നേടി. നിക്കോളസ് പൂരന്‍(13) ആണ് രണ്ടക്ക സ്കോറിലേക്ക് എത്തിയ മറ്റൊരു താരം. വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സ് അവസാനിച്ച ശേഷം പുനരാരംഭിച്ച മഴ നിര്‍ത്താതെ പെയ്തതോടെ മത്സരം ഉപേക്ഷിക്കുവാന്‍ ഒഫീഷ്യലുകള്‍ തീരുമാനിച്ചു.