ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 311 റൺസിന് അവസാനിച്ചു, വിന്‍ഡീസിന് മികച്ച തുടക്കം നല്‍കി ഓപ്പണർമാർ

ആന്റിഗ്വ ടെസ്റ്റിന്റെ രണ്ടാം ദിവസം ലഞ്ചിനായി താരങ്ങള്‍ പിരിയുമ്പോള്‍ ഒന്നാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ 44 റൺസ് നേടി വെസ്റ്റിന്‍ഡീസ്. 29 റൺസുമായി ക്രെയിഗ് ബ്രാത്‍വൈറ്റും 14 റൺസ് നേടി ജോൺ കാംപെല്ലുമാണ് ക്രീസിലുള്ളത്.

നേരത്തെ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 311 റൺസിൽ അവസാനിച്ചിരുന്നു. 140 റൺസ് നേടിയ ജോണി ബൈര്‍സ്റ്റോയാണ് അവസാന വിക്കറ്റായി വീണത്. വിന്‍ഡീസിനായി ജെയ്ഡന്‍ സീൽസ് നാല് വിക്കറ്റ് നേടിയപ്പോള്‍ കെമ‍‍ർ റോച്ച്, ജേസൺ ഹോള്‍ഡര്‍, അൽസാരി ജോസഫ് എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റ് നേടി.