പെരിന്തൽമണ്ണയിൽ ഫിഫാ മഞ്ചേരി തോറ്റ് പുറത്ത്, ലക്കി സോക്കർ കോട്ടപ്പുറം ഫൈനലിൽ

പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി ഫൈനൽ കാണാതെ പുറത്ത്. ഇന്ന് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ഫിഫാ മഞ്ചേരിയെ ലക്കി സോക്കർ ആലുവ ആണ് പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഇന്ന് ഇരു ടീമുകളും 1-1 എന്ന സമനിലയിൽ ആയിരുന്നു. ഫിഫയ്ക്ക് വേണ്ടി ഇർഷാദ് ആയിരുന്നു ഗോൾ നേടിയത്‌.

കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ലക്കി സോക്കർ വിജയിച്ചു. ഇന്നലെ നടന്ന ആദ്യ പാദ സെമി ഗോൾ രഹിത സമനിലയിൽ ആയിരുന്നു അവസാനിപ്പിച്ചത്. നാളെ പെരിന്തൽമണ്ണയിൽ ഫൈനൽ നടക്കും. റോയൽ ട്രാവൽസിനെ ആകും ലക്കു സോക്കർ ഫൈനലിൽ നേരിടുക. റോയൽ ട്രാവൽസ് അൽ മദീനയെ സെമിയിൽ തോൽപ്പിച്ച് ആണ് ഫൈനലിൽ എത്തിയത്.